മ​ധു​രം പ​ക​ര്‍​ന്ന് കോ​ട്ട​യം @ 75
Monday, July 1, 2024 11:21 PM IST
കോ​​ട്ട​​യം: ശി​​ങ്കാ​​രി​​മേ​​ള​​ത്തി​​ന്‍റെ അ​​ക​​മ്പ​​ടി​​യി​​ല്‍ കേ​​ക്കു മു​​റി​​ച്ചും മ​​രം ന​​ട്ടും കോ​​ട്ട​​യ​​ത്തി​​ന്‍റെ 75-ാം പി​​റ​​ന്നാ​​ള്‍ ആ​​ഘോ​​ഷ​​ത്തി​​ന് ക​​ള​ക്‌​ട​റേ​റ്റി​​ല്‍ തു​​ട​​ക്ക​​മാ​​യി.

ക​​ള​ക്‌​ട​റേ​​റ്റി​ന്‍റെ ക​​വാ​​ട​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ല​​യു​​ടെ ഭൂ​​പ​​ട​​വും ജി​​ല്ല​​യി​​ലെ ഒ​​ന്‍​പ​​തു നി​​യ​​മ​​സ​​ഭാ​​മ​​ണ്ഡ​​ല​​ങ്ങ​​ളും പ​​ല​​നി​​റ​​ങ്ങ​​ളി​​ല്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ കേ​​ക്ക് മു​​റി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്. കോ​​ട്ട​​യം @75 എ​​ഴു​​തി​​യ ജി​​ല്ല​​യു​​ടെ ഭൂ​​പ​​ടം പ​​തി​​ച്ച മാ​​പ്പി​​ന്‍റെ രൂ​​പ​​ത്തി​​ലു​​ള്ള കേ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വും പ്രി​​ന്‍​സി​​പ്പ​​ല്‍ ജി​​ല്ലാ ആ​​ന്‍​ഡ് സെ​​ഷ​​ന്‍​സ് ജ​​ഡ്ജ് മി​​നി എ​​സ്. ദാ​​സും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി​​യും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്കും സ​​ബ് ക​​ള​​ക്ട​​ര്‍ ഡി. ​​ര​​ഞ്ജി​​ത്തും അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ബീ​​ന പി. ​​ആ​​ന​​ന്ദും ചേ​​ര്‍​ന്നു മു​​റി​​ച്ചു. തു​​ട​​ര്‍​ന്നു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​ങ്ക​​ണ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ത​​ദേ​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഭൂ​​പ​​ടം ആ​​ലേ​​ഖ​​നം ചെ​​യ്ത കേ​​ക്കും മു​​റി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ ക​​ള​​ക്ട​​റും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫും സ​​ബ് ക​​ള​​ക്ട​​റും അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റും ചേ​​ര്‍​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വ​​ള​​പ്പി​​ല്‍ പ്ലാ​​വ് ന​​ട്ടു. 1949 ജൂ​​ലൈ ഒ​​ന്നി​​നാ​​ണ് ജി​​ല്ല രൂ​​പീ​​കൃ​​ത​​മാ​​യ​​ത്.

വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​നാ​​ണ് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ക​​ള​​ക്‌​ട​റേ​റ്റി​​ന്‍റെ പൂ​​മു​​ഖം ദീ​​പാ​​ല​​ങ്കൃ​​ത​​മാ​​ണ്. വ​​ര്‍​ണ​​ബ​​ലൂ​​ണു​​ക​​ളാ​ല്‍ ക​​ള​ക്‌​ട​റേ​​റ്റ് ക​​വാ​​ടം അ​​ല​​ങ്ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ പി.​​എ. അ​​മാ​​ന​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.