ഗ്യാ​സ് ക​ണ​ക്‌ഷ​ന്‍ മ​സ്റ്റ​റിം​ഗ്: ജ​നം നെ​ട്ടോ​ട്ട​ത്തി​ല്‍
Monday, July 1, 2024 11:21 PM IST
ജെ​​വി​​ന്‍ കോ​​ട്ടൂ​​ര്‍

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ര്‍ യ​​ഥാ​​ര്‍​ഥ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ കൈ​​വ​​ശ​​ത്തി​​ലാ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ച ക​​ണ​​ക്‌​ഷ​​ന്‍ മ​​സ്റ്റ​​റിം​​ഗ് (ഇ​​കെ​​വൈ​​സി അ​​പ്‌​​ഡേ​​ഷ​​ന്‍) ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്കു ദു​​രി​​ത​​മാ​​യി. ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത​​വ​​ര്‍ നേ​​രി​​ട്ട് ഏ​​ജ​​ന്‍​സി​​യി​​ലെ​​ത്തി അ​​ടി​​യ​​ന്ത​ര​​മാ​​യി മ​​സ്റ്റ​​റിം​​ഗ് പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് വാ​​ര്‍​ത്ത പ്ര​​ച​​രി​​ച്ച​​തോ​​ടെ ജ​​നം നേ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്. ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ തി​​ര​​ക്കും. മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രി​​ലാ​​ണു ക​​ണ​​ക്‌​ഷ​​നെ​​ങ്കി​​ല്‍ അ​​വ​​കാ​​ശി​​യു​​ടെ പേ​​രി​​ലേ​​ക്ക് മാ​​റ്റി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താം.

ബ​​യോ​​മെ​​ട്രി​​ക് പ​​ഞ്ചിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ലാ​​ണ് വി​​വ​​ര​​ങ്ങ​​ള്‍ അ​​പ്‌​​ഡേ​​റ്റ് ചെ​​യ്യു​​ന്ന​​ത്. അ​​പ്‌​​ഡേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത വേ​​ള​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത മൊ​​ബൈ​​ല്‍ ന​​മ്പ​​റി​​ലേ​​ക്ക് ഇ​​കെ​​വൈ​​സി അ​​പ്‌​​ഡേ​​റ്റ​​ഡ് സ​​ന്ദേ​​ശം ല​​ഭി​​ക്കും. ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത​​വ​​ര്‍ വി​​ദേ​​ശ​​ത്തോ, കി​​ട​​പ്പു​​രോ​​ഗി​​യോ ആ​​ണെ​​ങ്കി​​ല്‍ മ​​റ്റൊ​​രാ​​ളു​​ടെ പേ​​രി​​ല്‍ ക​​ണ​​ക്‌​ഷ​​ന്‍ മാ​​റ്റി വേ​​ണം മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താ​​ന്‍. ഒ​​രു റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ല്‍ പേ​​രു​​ള്ള മ​​റ്റൊ​​രാ​​ള്‍​ക്കും മ​​സ്റ്റ​​റിം​​ഗ് ചെ​​യ്യാം. ഇ​​തി​​നാ​​യി അ​​യാ​​ളു​​ടെ പേ​​രി​​ലേ​​ക്കു ക​​ണ​​ക്‌​ഷ​​ന്‍ മാ​​റ്റ​​ണം. ഇ​​വ​​ര്‍ ഗ്യാ​​സ് ക​​ണ​​ക്‌​ഷ​​ന്‍ ബു​​ക്ക്, ആ​​ധാ​​ര്‍ കാ​​ര്‍​ഡ്, റേ​​ഷ​​ന്‍ കാ​​ര്‍​ഡ്, ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത മൊ​​ബൈ​​ല്‍ ന​​മ്പ​​റു​​ള്ള ഫോ​​ണ്‍ എ​​ന്നി​​വ​കൂ​​ടി കൈ​​വ​​ശം ക​​രു​​തി​​യെ​​ങ്കി​​ലെ ന​​ട​​പ​​ടി പൂ​​ര്‍​ത്തി​​ക​​രി​​ക്കാ​​നാ​​കൂ. മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ അ​​ടു​​ത്ത മാ​​സം മു​​ത​​ല്‍ ഗ്യാ​​സ് ല​​ഭി​​ക്കി​​ല്ലെ​​ന്ന് വാ​​ര്‍​ത്ത പ്ര​​ച​​രി​​ച്ച​​തോ​​ടെ ഏ​​ജ​​ന്‍​സി​​ക​​ളി​​ലേ​​ക്കു തു​​ട​​രെ അ​​ന്വേ​​ഷ​​ണ​​മെ​​ത്തു​​ന്നു​​ണ്ട്. കൂ​​ടു​​ത​​ല്‍ സ​​മ​​യം ക്യൂ​​വി​​ല്‍ നി​​ല്‍​ക്കേ​​ണ്ടി വ​​രു​​ന്ന​​ത് വ​​യോ​​ധി​​ക​​രെ​​യും രോ​​ഗി​​ക​​ളെ​​യും വ​​ള​​രെ​​യ​​ധി​​കം ബു​​ദ്ധി​​മു​​ട്ടി​​ലാ​​കു​​ന്നു.

ഏ​​ജ​​ന്‍​സി​​ക​​ള്‍ ഓ​​ണ്‍​ലൈ​​നി​​ലു​​ടെ ആ​​ധാ​​ര്‍ കാ​​ര്‍​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള സൈ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചു വേ​​ണം മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്തേ​​ണ്ട​​ത്. പ​​ല​​പ്പോ​​ഴും ഇ​​ന്‍റ​​നെ​​റ്റ് ത​​ട​​സം പ​​തി​​വാ​​യ​​തി​​നാ​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കു​​ന്നു. മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താ​​നെ​​ത്തു​​ന്ന​​വ​​രി​​ല്‍ ഏ​​റെ​​പ്പേ​​രു​​ടെ​​യും ബു​​ക്കി​​ലെ പേ​​ര് മാ​​റ്റേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. നി​​ല​​വി​​ലു​​ള്ള ഉ​​ട​​മ മ​​ര​​ണ​​പ്പെ​ട്ടെ​​ങ്കി​​ലും പേ​​ര് മാ​​റാ​​തെ കി​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ പു​​തി​​യ ഉ​​ട​​മ​​യു​​ടെ പേ​​രി​​ലേ​​ക്ക് മാ​​റ്റാ​​തെ മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താ​​നാ​​വി​​ല്ല. ഇ​​തും ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കാ​​ന്‍ കാ​​ര​​ണ​​മാ​​കു​​ന്നു. ദി​​വ​​സം നൂ​​റോ​​ളം വ്യ​​ക്തി​​ക​​ളു​​ടെ മ​​സ്റ്റ​​റിം​​ഗ് മാ​​ത്ര​​മേ ചെ​​യ്യാ​​നാ​​കൂ എ​ന്ന​തും ഏ​​ജ​​ന്‍​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു. വി​​ത​​ര​​ണ ക​​മ്പ​​നി​​ക​​ളു​​ടെ ആ​​പ്പി​​ലൂടെ​​യും മ​​സ്റ്റ​​റിം​ഗ് ന​​ട​​ത്താം. ഇ​​തി​​നാ​​യി ക​​മ്പ​​നി​​ക​​ളു​​ടെ ആ​​പ്പും ആ​​ധാ​​ര്‍ ഫേ​​സ് റെ​​ക്ക​​ഗ്‌​​നി​​ഷ​​ന്‍ ആ​​പ്പും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം.

ആവശ്യത്തിന് സമയമുണ്ട്

ഗ്യാ​​സ് ക​​ണ​​ക്‌​ഷ​​ന്‍ മ​​സ്റ്റ​​റിം​​ഗ്
ന​​ട​​ത്തു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​ത്തി​​ന് സ​​മ​​യ​​മു​​ണ്ട്. ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ തി​​ര​​ക്ക് കൂ​​ട്ടേ​​ണ്ട​​തി​​ല്ല. മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്തേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി സം​​ബ​​ന്ധി​​ച്ചു അ​​റി​​യി​​പ്പ്ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഏ​​ജ​​ന്‍​സി അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

ക​​രു​​തേ​​ണ്ട രേ​​ഖ​​ക​​ള്‍

ആ​​ധാ​​ര്‍ കാ​​ര്‍​ഡ്
ഗ്യാ​​സ് ക​​ണ​​ക്‌​ഷ​​ന്‍​ബു​​ക്ക്
ര​​ജി​​സ്റ്റ​​ര്‍ ചെ​​യ​​തി​​രി​​ക്കു​​ന്ന ന​​മ്പ​​റു​​ള്ള മൊ​​ബൈ​​ല്‍ ഫോ​​ണ്‍
റേ​​ഷ​​ന്‍ കാ​​ര്‍​ഡ്‌