നെ​ഹ്‌​റു ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്നം; സ​മ​യ​പ​രി​ധി നാളെ വ​രെ നീ​ട്ടി
Tuesday, July 2, 2024 11:33 PM IST
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 10ന് ​ന​ട​ക്കു​ന്ന 70-ാമ​ത് നെ​ഹ്റുട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നാളെ വൈ​കി​ട്ട് അ​ഞ്ചുവ​രെ നീ​ട്ടി. എ-4 ​സൈ​സ് ഡ്രോ​യിം​ഗ് പേ​പ്പ​റി​ല്‍ മ​ള്‍​ട്ടിക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്. സൃ​ഷ്ടി​ക​ള്‍ മൗ​ലി​ക​മാ​യി​രി​ക്ക​ണം. എ​ന്‍​ട്രി​ക​ള്‍ അ​യ​യ്ക്കു​ന്ന ക​വ​റി​ല്‍- 70-ാമ​ത് നെ​ഹ്റുട്രോ​ഫി ജ​ല​മേ​ള- ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം- എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

ഒ​രാ​ള്‍​ക്ക് ഒ​രു എ​ന്‍​ട്രി​യേ ന​ല്‍​കാ​നാ​കൂ. പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ എ​ന്നി​വ പ്ര​ത്യേ​കം പേ​പ്പ​റി​ല്‍ എ​ഴു​തി എ​ന്‍​ട്രി​ക്കൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. കം​പ്യൂ​ട്ട​റി​ല്‍ ത​യാ​റാ​ക്കി​യ എ​ന്‍​ട്രി​ക​ളും സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക്ക് 10,001 രൂ​പ സ​മ്മാ​ന​മാ​യി ന​ല്‍​കും. വി​ധി​നി​ര്‍​ണ​യസ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. എ​ന്‍​ട്രി​ക​ള്‍ ക​ണ്‍​വീ​ന​ര്‍, നെ​ഹ്റുട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ആ​ല​പ്പു​ഴ- 688001 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0477-2251349.

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി:
ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി മ​ത്സ​രവ​ള്ളംക​ളി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍​ക്കു​ള്ള ക്വ​ട്ടേ​ഷ​നു​ക​ളും താ​ത്പ​ര്യ​പ​ത്ര​വും ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ ഷെ​ഡ്യൂ​ളു​ക​ള്‍ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12.30 വി​ത​ര​ണം ചെ​യ്യും. അ​ന്നു പ​ക​ല്‍ 2.30 വ​രെ ക്വ​ട്ടേ​ഷ​നു​ക​ളും താ​ത്പ​ര്യ​പ​ത്ര​വും സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ആ​ല​പ്പു​ഴ ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ (എ​ന്‍​ടി​ബി​ആ​ര്‍-2024 ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍) ഓ​ഫീ​സി​ല്‍​ല​ഭി​ക്കും.