2.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍
Tuesday, July 2, 2024 11:10 PM IST
പാ​ലാ: 2.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് പി​ടി​കൂ​ടി. ജാ​ര്‍​ഖ​ണ്ഡ് ദ​ന്‍​ബാ​ദ് ജി​ല്ല​യി​ല്‍ ക​പു​രി​യ സ്വ​ദേ​ശി സ​ച്ചി​ന്‍ കു​മാ​ര്‍ സിം​ഗാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നു പാ​ലാ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ലാ ടൗ​ണി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​ച്ചി​നെ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് ടീം ​നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മ​ല​യാ​ളി യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. പാ​ലാ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​മു​ള്ള ലോ​ഡ്ജി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

റെ​യ്ഡി​ല്‍ പാ​ലാ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​ദി​നേ​ശ്, എ​ക്‌​സൈ​സ് ഗ്രേ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫി​ലി​പ്പ് തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഗ്രേ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. അ​നീ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഗ്രേ​ഡ് ഓ​ഫീ​സ​ര്‍ മ​നു ചെ​റി​യാ​ന്‍, ര​തീ​ഷ് കു​മാ​ര്‍, ത​ന്‍​സീ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ ലാ​ല്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പ്രി​യ കെ. ​ദി​വാ​ക​ര​ന്‍, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.