ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​നാ​യി മേ​രി​ക്വീ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ
Tuesday, July 2, 2024 11:10 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ഴി​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​ച്ചു മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ. പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു ര​ക്ഷ​യാ​യി മാ​റി​യ​തു കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ കി​ര​ൺ ക​മാ​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം കോ​ട്ട​യ​ത്ത് പ​ഠി​ക്കു​ന്ന പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം ക​ടു​ത്ത പ​നി മൂ​ലം വ​ഴി​വ​ക്കി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കി​ര​ൺ മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മു​ണ്ട​ക്ക​യ​ത്തു​ള്ള വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് പൊ​ടി​മ​റ്റം സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​നു സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ആ​ളു​ക​ൾ കൂ​ടി​യ​തു കണ്ട് കി​ര​ൺ ബൈ​ക്ക് നി​ർ​ത്തി നോ​ക്കി​യ​ത്. വ​ഴി​വ​ക്കി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്നു. ചു​റ്റും ആ​ളു കൂ​ടി​യെ​ങ്കി​ലും ആ​രും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ഉ​ട​ൻ കി​ര​ൺ ആ ​പെ​ൺ​കു​ട്ടി​യെ അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​യി​ൽ മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.