സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല കി​​ട്ടി​​യി​​ല്ല; സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ല്‍ നി​​രാ​​ഹാ​​ര​​ത്തി​​ന് ക​​ർ​​ഷ​​ക​​ൻ
Tuesday, July 2, 2024 6:08 AM IST
കോ​​​​​ട്ട​​​​​യം: സം​​​​​ഭ​​​​​രി​​​​​ച്ച നെ​​​​​ല്ലി​​​​​നു പ​​​​​ണം ന​​​​​ല്‍കാ​​​​​ത്ത​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു വി​​​​​ല്ലൂ​​​​​ന്നി മ​​​​​ണി​​​​​യാ​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ സ​​​​​ജി എം. ​​​​​ഏ​​​​​ബ്ര​​​​​ഹാം സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റി​​​​​നു മു​​​​​ന്നി​​​​​ല്‍ നി​​​​​രാ​​​​​ഹാ​​​​​ര​​​​​സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തും. ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 11ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​രം പ​​​​​ണം ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മേ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കൂ. ര​​​​​ണ്ടു മാ​​​​​സം മു​​​​​മ്പാ​​​​​ണു സ​​​​​ജി​​​​​യു​​​​​ടെ നെ​​​​​ല്ല് സ​​​​​പ്ലൈ​​​​​കോ സം​​​​​ഭ​​​​​രി​​​​​ച്ച​​​​​ത്.

പ​​​​​ണം ന​​​​​ല്‍കാ​​​​​ത്ത​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞ 24നു ​​​​​കോ​​​​​ട്ട​​​​​യം സ​​​​​പ്ലൈ​​​​​കോ ഓ​​​​​ഫീ​​​​​സി​​​​​നു മു​​​​​ന്നി​​​​​ല്‍ നി​​​​​രാ​​​​​ഹാ​​​​​ര​​​​​സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ഞ്ചു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം പ​​​​​ണം ന​​​​​ല്‍കാ​​​​​മെ​​​​​ന്ന അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ഉ​​​​​റ​​​​​പ്പി​​​​​ന്‍മേ​​​​​ലാ​​​​​ണ് അ​​​​​ന്നു നി​​​​​രാ​​​​​ഹാ​​​​​ര​​​​​സ​​​​​മ​​​​​രം പി​​​​​ന്‍വ​​​​​ലി​​​​​ച്ച​​​​​ത്. പ​​​​​ണം ഇ​​​​​തു​​​​​വ​​​​​രെ ന​​​​​ല്‍കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​ണു വീ​​​​​ണ്ടും സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റി​​​​​നു മു​​​​​ന്നി​​​​​ല്‍ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നു സ​​​​​ജി പ​​​​​റ​​​​​ഞ്ഞു.