മു​റി​ക്കു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തുവീ​ണ് യുവാവ് മ​രി​ച്ചു
Tuesday, July 2, 2024 10:49 PM IST
ക​ഴ​ക്കൂ​ട്ടം: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു. വെ​മ്പാ​യം തേ​ക്ക​ട കു​ള​ക്കോ​ട് അ​നു​ജ ഭ​വ​നി​ൽ സു​രേ​ഷ് കു​മാ​ർ (49) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച വൈ​കു ന്നേരം നാ​ലോ​ടെ ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ർ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ജ​യ​കു​മാ​റിന്‍റെ വ​സ്തു​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പാ​ഴ്മ​ര​ങ്ങ​ൾ വാ​ങ്ങി മു​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ്. വ​ട്ട​മ​രം മു​റി​ക്കു​ന്ന​തി​നി​ട​യാ​ണ് മ​രം ദേഹത്തുകൂ​ടി വീ​ണ​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പാ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​നു​ജ, അ​ബി​ജ. മ​രു​മ​ക​ൻ: സ​നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇന്നു നടത്തും.