ടൗ​ണ്‍ റിം​ഗ് റോ​ഡ് ര​ണ്ടാം ഘ​ട്ടം: സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് ന​ട​പ​ടി
Sunday, June 30, 2024 9:33 PM IST
പാ​ലാ: ടൗ​ണ്‍ റിം​ഗ് റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.

പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ പ​ന്ത്ര​ണ്ടാം മൈ​ലി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 2.21 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. ആ​രം​ഭ ഭാ​ഗം 1.92 കി​ലോ​മീ​റ്റ​ർ വ​രെ റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് മു​ഖേ​ന​യും 1.92 മു​ത​ല്‍ 2.12 കി​ലോ​മീ​റ്റ​ർ ക​ള​രി​യാം​മാ​ക്ക​ല്‍ പാ​ലം വ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

റിം​ഗ് റോ​ഡി​ന്‍റെ പ്ര​ഥ​മ ഘ​ട്ട​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന തു​ക​യി​ല്‍ ബാ​ക്കി നി​ല്‍​ക്കു​ന്ന തു​ക ക​ള​രി​യാം​മാ​ക്ക​ല്‍ പാ​ലം വ​രെ​യു​ള്ള മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്തെ ഭൂ​മി ഏ​റ്റെ​ടു​ത്ത് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്നു ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ഈ ​ഭാ​ഗ​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും പാ​ലാ ന​ഗ​ര​സ​ഭ​യും ജോ​സ് കെ. ​മാ​ണി എം​പി മു​ഖേ​ന റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ള്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​കു​പ്പ് അ​ധി​കൃ​ത​രും റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് അ​ധി​കൃ​ത​രും ക​ഴി​ഞ്ഞ ദി​വ​സം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​താ​യി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി​യും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്ത​നും അ​റി​യി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ 1.92 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ആ​രം​ഭ ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി കി​ഫ്ബി ഫ​ണ്ടി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി ജോ​സ് കെ. ​മാ​ണി എം​പി അ​റി​യി​ച്ചി​ട്ടു​ണ്ട്.