നഷ്ടപ്പെട്ട സ്വർ‌ണാഭരണം തിരികെ നല്കി മാതൃകയായി ബസ് ജീവനക്കാർ
Wednesday, July 3, 2024 12:41 AM IST
ഒറ്റ​പ്പാ​ലം: ശ​ങ്ക​ർ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​ക്ക് ബി​ഗ് സ​ല്യൂ​ട്ട്. ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ്ണ​പാ​ദ​സ​രം ഉ​ട​മ​ക്ക് തി​രി​ച്ച് ന​ൽ​കി​യാ​ണ് ശ​ങ്ക​ർ ബ​സ് ജീ​വ​ന​ക്കാ​ർ സ്വ​ർ​ണ്ണ തി​ള​ക്ക​ത്തെ​ക്കാ​ൾ തി​ള​ങ്ങി​യ​ത്.

ന​ഷ്ട​മാ​യ സ്വ​ർ​ണ​പ്പാ​ദ​സ​രം തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ല​ക്കി​ടി പൂ​ക്കാ​ട്ടു​കു​ന്ന് സ്വ​ദേ​ശി​നി റ​സി​യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പാ​ല​ക്കാ​ട്-​ഗു​രു​വാ​യൂ​ർ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ​ങ്ക​ർ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ന്മ റ​സി​യ​യ്ക്ക് തു​ണ​യാ​യ​തോ​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള പാ​ദ​സ​രം തി​രി​ച്ചു കി​ട്ടി.

ക​ണ്ട​ക്ട​ർ ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി ആ​ബി​ദും ഡ്രൈ​വ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി റി​ച്ചാ​ർ​ഡും മാ​ല ഉ​ട​മ​യ്ക്ക് തി​രി​ച്ചേ​ൽ​പ്പി​ച്ചു. പ​ത്തി​രി​പ്പാ​ല​യി​ൽ​നി​ന്നു ക​ണ്ണി​യം​പു​റ​ത്തേ​ക്ക് ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ചെ​രു​പ്പ് പു​റ​ത്തേ​ക്കു തെ​റി​ക്കു​ക​യും ബ​സി​ൽ​നി​ന്നു തി​രി​ച്ചി​റ​ങ്ങേ​ണ്ടി​വ​ന്ന​പ്പോ​ഴു​മാ​ണ് പാ​ദ​സ​രം ന​ഷ്ട​മാ​യ​ത്.
അ​പ്പോ​ഴേ​ക്കും ബ​സ് പു​റ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ പൂ​ക്കാ​ട്ടു​കു​ന്നി​ൽ​നി​ന്നു പ​ത്തി​രി​പ്പാ​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത സ്വ​കാ​ര്യ​ബ​സി​ലാ​കും ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട തി​ര​ച്ചി​ൽ. സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പി​ന്നീ​ട് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ലും അ​റി​യി​ച്ചു.

ഇ​തി​നി​ടെ​യാ​ണ് യു​വ​തി ക​യ​റാ​ൻ ശ്ര​മി​ച്ച ശ​ങ്ക​ർ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കു ച​വി​ട്ടു​പ​ടി​യി​ൽ​നി​ന്ന് പാ​ദ​സ​രം ല​ഭി​ച്ച​ത്. ഇ​വ​ർ ആ​ഭ​ര​ണം ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബ​സ് മെ​ംബേഴ്‌​സ് വ​ഴി ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ആ​ഭ​ര​ണം കി​ട്ടി​യ വി​വ​രം പോ​ലീ​സ് റ​സി​യ​യെ​യും അ​റി​യി​ച്ചു. ബ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ണ്ടും ഒ​റ്റ​പ്പാ​ല​ത്തെ​ത്തി​യ ഘ​ട്ട​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഭ​ര​ണം റ​സി​യ​യ്ക്കു നേ​രി​ട്ടു കൈ​മാ​റി​യ​ത്.