പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​നെ ഉ​ട​ന്‍ നി​യ​മി​ക്ക​ണം: എ​ന്‍ജി​ഒ അ​സോസിയേഷൻ
Tuesday, July 2, 2024 6:10 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും 12-ാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​മ്മി​ഷ​നെ നി​യ​മി​ക്കു​ക, ഇ​രു​പ​തു ശ​ത​മാ​നം ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, ക​വ​ര്‍ന്നെ​ടു​ത്ത സ​ര്‍വീ​സ് വെ​യി​റ്റേ​ജ് പു​നഃ​സ്ഥാ​പി​ക്കു​ക, ആ​റ് ഗ​ഡു ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ര്‍ രൊ​ക്കം പ​ണ​മാ​യി ന​ല്‍കു​ക, പ​ങ്കാ​ളി​ത്ത​പെ​ന്‍ഷ​ന്‍ പി​ന്‍വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ന്‍ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ജോ​ര്‍ജ് ഉ​ദ​ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഷ​റ​ഫ് പ​റ​പ്പ​ള്ളി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​സി.​ആ​ര്‍. ത​മ്പി, പി.​എ​ച്ച്. ഷീ​ജാ​ബീ​വി, അ​ര​വി​ന്ദാ​ക്ഷ​ന്‍ കെ., ​രേ​ഖ ജി., ​ര​തീ​ഷ് ജി., ​മ​ൻ​സൂ​ര്‍ ന​ടു​ക​ണ്ടി​യി​ല്‍, ജോ​സ​ഫ് ജേ​ക്ക​ബ്, രാ​ജ​ന്‍ ജി., ​ടോ​ണി ജോ​സ​ഫ്, സു​രേ​ഷ് ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.