മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Tuesday, July 2, 2024 11:10 PM IST
ഈ​രാ​റ്റു​പേ​ട്ട: മും​ബൈ പോ​ലീ​സ് എ​ന്ന വ്യാ​ജേ​നെ മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ൽ. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് കു​മാ​റി(38)​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന് മും​ബൈ​യി​ലെ കൊ​റി​യ​ർ ക​മ്പ​നി​യി​ൽനി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ളു​ടെ പേ​രി​ല്‍ താ​യ്‌​വാ​നി​ലേ​ക്ക് അ​യ​ച്ച പാ​ഴ്സ​ലി​ൽ എം​ഡി​എം​എ​യും പാ​സ്പോ​ർ​ട്ടും ലാ​പ്ടോ​പ്പും ഉ​ള്ള​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രേ മും​ബൈ​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വ്യാ​ജ സ്കൈ​പ്പ് ഐ​ഡി​യി​ൽ​നി​ന്നു മും​ബൈ പോ​ലീ​സി​ൽനി​ന്നാ​ണെ​ന്നു​പ​റ​ഞ്ഞ് വി​ളി​ക്കു​ക​യും അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ പണം നൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ​ക​ളാ​യി 7,26,943 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ധ്യ​വ​യ​സ്ക​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​യാ​ളെ തെ​ലു​ങ്കാ​ന​യി​ൽനി​ന്നു പിടി​കൂ​ടു​ക​യായി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.