ആ​ർ​ത്താ​റ്റ് പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ
Wednesday, July 3, 2024 1:18 AM IST
കു​ന്നം​കു​ളം: ആ​ർ​ത്താ​റ്റ് ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ലെ മാ​ർ​തോ​മ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷം ന​ട​ക്കും. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 10നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ അ​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷി​ജോ മാ​പ്രാ​ണ​ത്തു​കാ​ര​ൻ സ​ഹ​കാ​ർ​മി​ക​നാ​കും.

ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം തി​രു​നാ​ൾ ഊ​ട്ട്. ദു​ക്റാ​ന തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു വി​കാ​രി ഫാ. ​ഷി​ജോ മാ​പ്രാ​ണ​ത്തു​കാ​ര​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ വി.​എ. ജെ​യിം​സ്, എ​ൻ.​വി. ജോ​ഷി, എ​ൻ.​കെ. ജോ​ബ്, ക​ൺ​വീ​ന​ർ​മാ​രാ​യ വി.​ഡി. ജോ​ഷി, വി.​കെ. ജെ​യിം​സ്, മി​ഷ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തോ​മ​സ് നാ​മ​ധാ​രി​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കും.