ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ർ​ഷ​ക​രെ ഗൗ​നി​ക്കു​ന്നി​ല്ല: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Monday, July 1, 2024 10:16 PM IST
തി​ട​നാ​ട്: ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ർ​ഷ​ക​രെ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. സീ​റോ മല​ബാ​ർ സ​ഭാ​ദി​നാ​ഘോ​ഷം തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​വേ​ക​പൂ​ർ​ണ​മാ​യ കാ​ഴ്ച​പ്പാ​ടി​ല്ലാ​തെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള ഒ​ഴു​ക്ക് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മാർ പു​ളി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ എ​കെ​സി​സി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​മ്മ സാ​ബു എ​ന്നി​വ​രെ മാർ ജോ​സ് പു​ളി​ക്ക​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ജോ​സ് വ​ട്ടു​കു​ളം, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ട്ടു​പ​റ​യി​ൽ, ഫാ. ​മ​നു പന്ത​മാ​ക്ക​ൽ, ആ​ൻ​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​മ്പി​ൽ, സാ​ജു അ​ല​ക്സ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​ൺ​സ​ൺ ചെ​റു​വ​ള്ളി, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, ബെ​ന്നി കി​ണ​റ്റു​ക​ര, എ​ഡ്‌​വി​ൻ പാ​മ്പാ​റ, രാ​ജേ​ഷ് പാ​റ​യി​ൽ, ജോ​ബി​ൻ പു​തി​യി​ട​ത്തു​ചാ​ലി​ൽ, ലി​ബി മ​ണി​മ​ല, സാ​ബു പ്ലാത്തോ​ട്ടം, ടോ​മി​ച്ച​ൻ പഴ​യ​മ​ഠ​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ കൊ​ള്ളി​കു​ള​വി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു. തി​ട​നാ​ട് ടൗ​ണി​ൽ​നി​ന്ന് ആയി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.