സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പ്ര​വേ​ശ​നോ​ത്സ​വം
Monday, July 1, 2024 10:28 PM IST
പെ​രു​വ​ന്ത​ാനം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം എം​ജി യു​ണി​വേ​ഴ്സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ബെന്നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി റ്റി​ജോ​മോ​ൻ ജേ​ക്ക​ബ്‌, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സു​പ​ർ​ണ രാ​ജു, പി.​ആ​ർ. ര​തീ​ഷ്, ബോ​ബി കെ. ​മാ​ത്യു, ഇ.​എ. റ​സ്നി​മോ​ള്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: നാ​ലു​വ​ർ​ഷ ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ കോ​ള​ജ്ത​ല ഉ​ദ്ഘാ​ട​നം മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ൽ മാ​നേ​ജ​ർ ഷൈ​ല​ജ നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​ജി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ൻ. സോ​മ​രാ​ജ​ൻ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ല​ത സു​ശീ​ല​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ്വാ​തി കെ. ​ശി​വ​ൻ, കെ.​ഐ. പ്ര​ജി​ത, ബി.​എ​സ്. ഫൈ​മി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.