കമ്മിൻസ് ഉണ്ടാകില്ല
Thursday, February 6, 2025 4:06 AM IST
സിഡ്നി: ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിച്ചേക്കില്ലെന്ന സൂചന നൽകി കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്.
കമ്മിൻസിന്റെ അഭാവത്തിൽ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരിൽ ഒരാളായിരിക്കും ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ ആയേക്കുക എന്നും മക്ഡൊണാൾഡ് സൂചിപ്പിച്ചു.