ബീച്ച് വോളി: കേരളം ക്വാർട്ടറിൽ
Wednesday, February 5, 2025 12:04 AM IST
ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസബീച്ച് ബോളിബോളിൽ കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷന്മാർ അവസാന മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ: 21-17, 21-10. വനിതകളുടെ ടീം മഹാരാഷ്ട്രയെ 22-20, 21-14നു തോൽപ്പിച്ച് ക്വാർട്ടറിലെത്തി.
റോവിംഗിൽ ഫൈനൽ
റോവിംഗിൽ ലൈറ്റ് വെയ്റ്റ് വനിതാ ഡബിൾസ് സ്കൾസിൽ കേരളം ഫൈനൽ യോഗ്യത നേടി. പുരുഷന്മാരുടെ ഫോർ വിഭാഗത്തിൽ 0.03 സെക്കൻഡിൽ കേരളത്തിനു ഫൈനൽ യോഗ്യത നഷ്ടമായി. മധ്യപ്രദേശാണ് കേരളത്തെ മറികടന്ന് ഫൈനലിന് യോഗ്യത നേടിയത്.
നിലവിൽ ആറ് റോവിംഗ് വിഭാഗത്തിൽ അഞ്ച് എണ്ണത്തിൽ കേരളം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനൽ.