അഭിഷേക്, തിലക് ടോപ് 3
Thursday, February 6, 2025 4:06 AM IST
ദുബായ്: ഐസിസി ട്വന്റി-20 ബാറ്റർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ യുവ താരങ്ങളായ അഭിഷേക് ശർമയും തിലക് വർമയും ആദ്യ മൂന്നു സ്ഥാനത്തിനുള്ളിൽ ഇടംനേടി.
38 സ്ഥാനം മുന്നേറി അഭിഷേക് ശർമ രണ്ടാം റാങ്കിലെത്തി. തിലക് വർമ മൂന്നാം സ്ഥാനത്താണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഞ്ചാം സ്ഥാനത്തുണ്ട്. ട്രാവിസ് ഹെഡാണ് ഒന്നാം നന്പർ ബാറ്റർ.
വരുൺ ചക്രവർത്തി ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി.