ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന് ദേശീയ ഗെയിംസ് കൊച്ചിയില്‍
Thursday, February 6, 2025 4:06 AM IST
കൊച്ചി: മൂന്നാമത് ഡൗണ്‍ സിന്‍ഡ്രോം ദേശീയ ഗെയിംസ് എട്ട്, ഒമ്പത് തിയതികളില്‍ എറണാകുളം റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കും. ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന് ഓഫ് ഇന്ത്യ (ഡിഎസ്എഫ് ഐ), ദി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് (ദോസ്ത്), സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് കേരള ഘടകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗെയിംസ്. ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള എട്ടു വയസിനു മുകളിലുള്ളവരാണു പങ്കെടുക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറിലധികം പേര് പങ്കെടുക്കും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് മെഡലുകള്‍ സമ്മാനിക്കും. എട്ടിന് രാവിലെ ഒമ്പതിന് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.