കേരളത്തിന് 5 ഫൈനൽ
Wednesday, February 5, 2025 12:04 AM IST
ഡെറാഡൂണ്‍: ദേശീയ ഗെയിംസിൽ ഇന്നു കേരളത്തിന് അഞ്ച് ഫൈനൽ. റോവിംഗിൽ വനിതാ വിഭാഗം ഡബിൾസ് സ്കൾസ്, വനിതാ വിഭാഗം കോസ്ലെസ് പെയർ, വനിതാ വിഭാഗം കോസ്ലെസ് ഫോർ, വനിതാ വിഭാഗം ക്വഡ് സ്കൾസ് വിഭാഗത്തിലാണ് കേരളത്തിനു ഫൈനൽ.
രാവിലെ 9.30 മുതൽ വാട്ടർ സ്പോർട്സ് കോപ്ലക്സ് കോട്ടി കോളനിയിൽവച്ചാണ് മത്സരം.
ഫുട്ബോളിൽ ഫൈനൽ ലക്ഷ്യമിട്ട് പുരുഷ ടീം ഇറങ്ങും. രാവിലെ ഒന്‍പതിന് അസാമിനെതിരേയാണ് സെമി പോരാട്ടം. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളം വെങ്കലം നേടിയിരുന്നു.