ക്രി​​​സ്റ്റി ജോ​​​ര്‍​ജ് ജേ​​​താ​​​വ്
ക്രി​​​സ്റ്റി ജോ​​​ര്‍​ജ്  ജേ​​​താ​​​വ്
Wednesday, September 25, 2024 1:37 AM IST
കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ന്ന കെ.​​​ജി. മാ​​​രാ​​​ര്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ഓ​​​പ്പ​​​ണ്‍ ഫി​​​ഡെ ക്ലാ​​​സി​​​ക്ക​​​ല്‍ ചെ​​​സ് ചാ​​ന്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച ക്രി​​​സ്റ്റി ജോ​​​ര്‍​ജ് ജേ​​താ​​വാ​​യി. അ​​​ര ല​​​ക്ഷം രൂ​​​പ​​​യും ട്രോ​​​ഫി​​​യു​​​മാ​​​യി​​​രു​​​ന്നു സ​​​മ്മാ​​​നം.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നു​​​ള്ള മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ എ.​ ​​ര​​​വി​​​കു​​​മാ​​റി​​നെ തോ​​​ല്‍​പ്പി​​​ച്ചാ​​​ണു ക്രി​​​സ്റ്റി ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ചെ​​​സ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റു​​​ക​​​ള്‍ ക​​​ളി​​​ക്കു​​​ന്ന പ​തി​മൂ​ന്നുകാ​​​ര​​​നാ​​​യ ക്രി​​​സ്റ്റി​​​യു​​​ടെ ഫി​​​ഡേ റേ​​​റ്റിം​​​ഗ് 1885 ആ​​​ണ്.


ക​​​ള​​​മ​​​ശേ​​​രി ആ​​​ല​​​ങ്ങാ​​​ട​​​ൻ ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സി​​​ന്‍റെ​​​യും മൃ​​​ദു​​​ല വ​​​ർ​​​ഗീ​​​സി​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ ക്രി​​​സ്റ്റി തൃ​​​ക്കാ​​​ക്ക​​​ര നൈ​​​പു​​​ണ്യ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.