ജ​​​​യം തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ഴ്സ
ജ​​​​യം തു​​​​ട​​​​ർ​​​​ന്ന്  ബാ​​​​ഴ്സ
Tuesday, September 24, 2024 12:09 AM IST
വി​​​​യ്യാ​​​​റ​​​​യ​​​​ൽ: സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ജ​​​​യ​​​​വു​​​​മാ​​​​യി ബാ​​​​ഴ്സ​​​​ലോ​​​​ണ. റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി, റാ​​​​ഫി​​​​ഞ്ഞ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ട്ട​​​​ഗോ​​​​ളു​​​​ക​​​​ളി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ 5-1ന് ​​​​വി​​​​യ്യാ ​​റ​​​​യ​​​​ലി​​​​നെ ത​​​​ക​​​​ർ​​​​ത്തു.

20, 35 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​ണു ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി​​​​യു​​​​ടെ ഗോ​​​​ളു​​​​ക​​​​ൾ. 74, 83 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ൽ റാ​​​​ഫി​​​​ഞ്ഞ വ​​​​ല​​​​കു​​​​ലു​​​​ക്കി. ഒ​​​​രു ഗോ​​​​ൾ പ​​​​ബ്ലോ ടോ​​​​റെ (58’) നേ​​​​ടി. അ​​​​യോ​​​​സെ പെ​​​​ര​​​​സ് (38’) വി​​​​യ്യാ​​​​റ​​​​യ​​​​ലി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​.

ലാ ​​​​ലി​​​​ഗ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ആ​​​​റു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ 18 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബാ​​​​ഴ്സ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. 14 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്.


മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ ബാ​​​​ഴ്സ ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ മാ​​​​ർ​​​​ക് ആ​​​​ന്ദ്രെ ടെ​​​​ർ സ്റ്റെ​​​​ഗ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു പു​​​​റ​​​​ത്തു​​​​പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്നു. സ്ട്ര​​​​ച്ച​​​​റി​​​​ലാ​​​​ണ് താ​​​​ര​​​​ത്തെ ക​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്. അ​​ത്‌​​ല​​​​റ്റി​​​​കോ മാ​​​​ഡ്രി​​​​ഡ്-​​​​റ​​​​യോ വ​​​​യ്യ​​​​ക്കാ​​​​നോ മ​​​​ത്സ​​​​രം 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.