മാ​ഞ്ച​സ്റ്റ​ർ: ഇ​പി​എ​ൽ ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ആ​ഴ്സ​ണ​ൽ പോ​രാ​ട്ടം 2-2ന്‍റെ സ​മ​നി​ല​യി​ൽ. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ തോ​ൽ​വി ഉ​റ​പ്പി​ച്ച സി​റ്റി​ക്ക് 90+8ാം മി​നി​റ്റി​ൽ ജോ​ണ്‍ സ്റ്റോ​ണ്‍​സ് സ​മ​നി​ല ന​ൽ​കി. മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്പ​താം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് സി​റ്റി​യെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി തീ​രും മു​ന്പേ റി​ക്കാ​ർ​ഡോ ക​ലാ​ഫി​യോ​റി (22’) ആ​ഴ്സ​ണ​ലി​നു സ​മ​നി​ല ന​ൽ​കി.

45+1-ാം മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ മ​ഖാ​ലീ​സ് പീ​ര​ങ്കി​പ​ട​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ജ​യം പ്ര​തീ​ക്ഷി​ച്ച ആ​ഴ്സ​ണ​ലി​ന്‍റെ മോ​ഹ​ങ്ങ​ൾ പൊ​രു​തി​ക്ക​ളി​ച്ച സി​റ്റി അ​വ​സാ​ന മി​നി​റ്റി​ൽ ത​ക​ർ​ത്തു.


മറ്റ് മത്സരങ്ങളിൽ ലി​​വ​​ർ​​പൂ​​ൾ 3-0ന് ​​ബോ​​ണ്‍​മൗ​​ത്തി​​നെ ത​​ക​​ർ​​ത്തു. ചെ​​ൽ​​സി 3-0ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്-​​ക്രി​​സ്റ്റ​​ൽ പാ​​ല​​സ് മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി.