മുംബൈ കടന്ന് ജംഷഡ്പുർ
Sunday, September 22, 2024 12:20 AM IST
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ജംഷഡ്പുർ എഫ്സി 3-2നു മുംബൈ സിറ്റി എഫ്സിയെ കീഴടക്കി. ജാവി ഹെർണാണ്ടസിന്റെ (44’. 50’) ഇരട്ടഗോൾ ബലത്തിലാണ് ജംഷഡ്പുർ ജയം സ്വന്തമാക്കിയത്.
ജോർദാൻ മുറെയുടെ (36’) വകയായിരുന്നു ജംഷഡ്പുരിന്റെ ആദ്യഗോൾ. നികോസ് കരെലിസ് (18’), യോയെൽ വാൻ നീഫ് (77’) എന്നിവരായിരുന്നു മുംബൈയുടെ ഗോൾനേട്ടക്കാർ. ലീഗിൽ ജംഷഡ്പുരിന്റെ തുടർച്ചയായ രണ്ടാം ജയമാണ്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എഫ്സി ഗോവയും മുഹമ്മദൻ എസ്സിയും 1-1 സമനിലയിൽ പിരിഞ്ഞു.