ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
Wednesday, September 25, 2024 1:37 AM IST
വിയന്റിയൻ (ലാവോസ്): എഎഫ്സി 2025 അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിനു മലയാളി ക്യാപ്റ്റൻ.
ഡൽഹി മലയാളിയായ തോമസ് ചെറിയാനാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലാവോസിലെ വിയന്റിയനിലാണ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് ജിയിലെ മത്സരങ്ങൾ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മംഗോളിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇറാൻ, ആതിഥേയരായ ലാവോസ് എന്നിവയാണ് ഗ്രൂപ്പ് ജിയുള്ള മറ്റു ടീമുകൾ.
ഡിഫെൻഡറായ തോമസ് ചെറിയാനൊപ്പം മധ്യനിരയിൽ എബിൻദാസ് യേശുദാസൻ, ഗോൾ കീപ്പർ സഹിൽ എന്നിവരും മലയാളി സാന്നിധ്യങ്ങളായി ഇന്ത്യൻ സംഘത്തിലുണ്ട്.
രഞ്ജൻ ചൗധരിയാണ് മുഖ്യപരിശീലകൻ. 27ന് ഇറാനെയും 29നു ലാവോസിനെയും ഇന്ത്യ നേരിടും.