ദേശീയ വാട്ടർപോളോ വനിതാ വിഭാഗത്തിൽ കേരളം ചാന്പ്യൻമാർ
Monday, September 23, 2024 12:26 AM IST
തിരുവനന്തപുരം: ദേശീയ വാട്ടർപോളോ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം കേരളത്തിന്. സൂപ്പർ ലീഗ് ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്.
(സ്കോർ 14-6). ഫൈനൽ മത്സരത്തിൽ നാലു ക്വാർട്ടറുകളിലും ആധിപത്യം സ്ഥാപിച്ചായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിന്റെ കൃപയാണ് മത്സരത്തിലെ താരം. മഹാരാഷ്ട്ര വെങ്കലം നേടി.
പുരുഷ വിഭാഗത്തിൽ സർവീസസിനാണ് കിരീടം. സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ റെയിൽവേസിനെ എട്ടിനെതിരേ 12 ഗോളുകൾക്കായിരുന്നു സർവീസസിന്റെ ജയം. പുരുഷ വിഭാഗത്തിൽ സർവീസസിന്റെ ബാഗേഷ് മികച്ച താരമായി. പുരുഷവിഭാഗത്തിൽ മഹാരാഷട്രയ്ക്കാണ് വെങ്കല നേട്ടം.