ഗോ​​​​ൾ (ശ്രീ​​​​ല​​​​ങ്ക): ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ദ്യ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ലെ ജ​​​​യ​​​​ത്തോ​​​​ടെ ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നേ​​​​റി ശ്രീ​​​​ല​​​​ങ്ക. ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ലെ ജ​​​​യ​​​​ത്തോ​​​​ടെ ശ്രീ​​​​ല​​​​ങ്ക ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ളി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ക​​​​യ​​​​റി.

എ​​​​ട്ടു ടെ​​​​സ്റ്റി​​​​ൽ നാ​​​​ലു ജ​​​​യ​​​​വും നാ​​​​ലു തോ​​​​ൽ​​​​വി​​​​യു​​​​മു​​​​ള്ള ല​​​​ങ്ക 48 പോ​​​​യി​​​​ന്‍റും 50 വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യാ​​ണു മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ക​​​​യ​​​​റി​​​​യ​​​​ത്. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ഗോ​​​​ൾ ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ൽ ശ്രീ​​​​ല​​​​ങ്ക 63 റ​​​​ണ്‍​സി​​​​ന്‍റെ ജ​​​​യ​​​​മാ​​​​ണു നേ​​​​ടി​​​​യ​​​​ത്.

തോ​​​​ൽ​​​​വി​​​​യോ​​​​ടെ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ഏ​​​​ഴ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു ജ​​​​യ​​​​വും നാ​​​​ലു തോ​​​​ൽ​​​​വി​​​​യു​​​​മ​​​​ട​​​​ക്കം 36 പോ​​​​യി​​​​ന്‍റും 42.86 വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രാ​​​​യ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യ​​​​ത്തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​തോ​​​​ടെ ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം ഇ​​​​ന്ത്യ ഒ​​​​ന്നു​​കൂ​​​​ടി ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​യ​​​​ത്തോ​​​​ടെ 10 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ഴു ജ​​​​യ​​​​വും ര​​​​ണ്ട് തോ​​​​ൽ​​​​വി​​​​യും ഒ​​​​രു സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി ഇ​​​​ന്ത്യ 71.67 വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​​​വും 86 പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​നം ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്.

ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 12 ടെ​​​​സ്റ്റു​​​​ക​​​​ൾ ക​​​​ളി​​​​ച്ച ഓ​​​​സ്ട്രേ​​​​ലി​​​​യ എ​​​​ട്ടു ജ​​​​യ​​​​വും മൂ​​​​ന്നു തോ​​​​ൽ​​​​വി​​​​യും ഒ​​​​രു സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി 62.50 വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​​​വും 90 പോ​​​​യിന്‍റു​​​​മാ​​​​യി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്ക് മുന്പ് പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര നേ​​​​ടി നാ​​​​ലാം സ്ഥാ​​​​ന​​​​ത്തെത്തി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ലെ തോ​​​​ൽ​​​​വി​​​​യോ​​​​ടെ ആ​​​​റാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് വീ​​​​ണു.

ശ്രീ​​​​ല​​​​ങ്ക​​യ്​​​​ക്കെ​​​​തി​​​​രാ​​​​യ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര 2-1ന് ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഇം​​​​ഗ്ല​​​​ണ്ട് 16 ടെ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ എ​​​​ട്ട് ജ​​​​യ​​​​വും ഏ​​​​ഴ് തോ​​​​ൽ​​​​വി​​​​യും ഒ​​​​രു സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി 81 പോ​​​​യി​​​​ന്‍റും 42.19 വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​വു​​മാ​​​​യി അ​​​​ഞ്ചാ​​​​മ​​​​താ​​​​ണ്.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ടീ​​​​മു​​​​ക​​​​ളാ​​​​ണ് തു​​​​ട​​​​ർ​​​​ന്നു​​​​ള്ള സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​ത്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ കാ​​​​ണ്‍​പു​​​​രി​​​​ൽ 27ന് ​​​​തു​​​​ട​​​​ങ്ങു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും ടെ​​​​സ്റ്റി​​​​ൽ ജ​​​​യി​​​​ച്ചാ​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ത്യ​​​​ക്ക് ലീ​​​​ഡു​​​​യ​​​​ർ​​​​ത്താ​​​​നാ​​​​വും.

നിർണായക പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ക്ക് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഹോം ​​​​പ​​ര​​ന്പ​​ര​​യു​​ണ്ട്. ഒ​​​​ക്‌ടോ​​​​ബ​​​​ർ 16ന് ​​​​ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ടെ​​​​സ്റ്റി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ക്ക് ന​​​​വം​​​​ബ​​​​റി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ​​​​ര്യ​​​​ട​​​​ന​​വു​​​​മു​​​​ണ്ട്. ഇ​​​​തി​​​​ൽ അ​​​​ഞ്ചു ടെ​​​​സ്റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഈ ​​​​ര​​​​ണ്ടു പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളും ഇ​​​​ന്ത്യ​​​​ക്കു നി​​​​ർ​​​​ണാ​​​​യ​​ക​​​​മാ​​​​ണ്.


പോ​​​​യി​​​​ന്‍റ് നി​​​​ല​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ശേ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ണ്ട്. ഫൈ​​​​ന​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​ത​​​​രേ​​​​യു​​​​ള്ള പ​​​​ര​​​​ന്പ​​​​ര ഓ​​​​സീ​​​​സി​​​​ന് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

ശ്രീ​​​​ല​​​​ങ്ക - ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും മ​​​​ത്സ​​​​രം 26ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ഡി​​​​സം​​​​ബ​​​​റി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ജ​​​​നു​​​​വ​​​​രി​​​​യി​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ടീം ​​​​ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ര​​​​ണ്ടു ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ത്തും.

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. ഇ​​​​ന്ത്യ​​​​യി​​​​ൽ മൂ​​​​ന്നു ടെ​​​​സ്റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നാ​​ണ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന ടെ​​​​സ്റ്റ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. ന​​​​വം​​​​ബ​​​​റി​​​​ൽ​​ത്ത​​​​ന്നെ ഇം​​​​ഗ്ല​​​​ണ്ട് ടീം ​​​​മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​യി ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ലെ​​​​ത്തും.


ഇം​​​​ഗ്ല​​​​ണ്ട് മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്ക് ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തും. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ന​​​​വം​​​​ബ​​​​ർ മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് പ​​​​ര്യ​​​​ട​​​​ന​​​​വു​​​​മു​​​​ണ്ട്.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ര​​​​ണ്ടു ടെ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ണ്ട്. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കു​​​​ള്ള​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശ്, ശ്രീ​​​​ല​​​​ങ്ക ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്.

പാ​​​​ക്കി​​​​സ്ഥാ​​​​ന് ഇം​​​​ഗ്ല​​​​ണ്ട്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​വ​​​​സാ​​​​ന സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ്, പാ​​​​ക്കി​​​​സ്ഥാ​​​​ൻ ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.