ജ​യം നേ​ടി ബ​ഗാ​ൻ
ജ​യം നേ​ടി ബ​ഗാ​ൻ
Tuesday, September 24, 2024 12:09 AM IST
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ 2024-25 സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ആ​ദ്യ ജ​യം. സ്വ​ന്തം സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഗാ​ൻ 3-2ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ചു.

2-1ന് ​പി​ന്നി​ൽ​നി​ന്ന​ശേ​ഷം 87-ാം മി​നി​റ്റി​ൽ ജേ​സ​ണ്‍ ക​മ്മിം​ഗ്സ് ആ​ണ് ബ​ഗാ​ൻ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. നാ​ലാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​ലി നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ചു. ദി​പേ​ന്ദു ബി​സ്വാ​സ് (10’) ബ​ഗാ​ന് സ​മ​നി​ല ന​ല്കി.


അ​ലാ​ദി​ൻ അ​ജ​റൈ നോ​ർ​ത്ത്ഈ​സ്റ്റി​നു ലീ​ഡ് ന​ൽ​കി. 61-ാം മി​നി​റ്റി​ൽ സു​ഭാ​ശി​ഷ് ബോ​സ് ബ​ഗാ​നെ ഒ​പ്പ​മെ​ത്തി​ച്ചു. സ​മ​നി​ല​യെ​ന്നു ക​രു​തി​യി​രി​ക്കേ​യാ​ണ് ക​മ്മിം​ഗ്സി​ന്‍റെ വി​ജ​യ​ഗോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.