ഇ​ന്ത്യ​ക്കു ജ​യം
ഇ​ന്ത്യ​ക്കു  ജ​യം
Sunday, July 28, 2024 1:10 AM IST
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി പൂ​ൾ ബി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ജ​യം. ഇ​ന്ത്യ 3-2ന് ​ന്യൂ​സി​ല​ൻ​ഡി​നെ തോ​ല്പി​ച്ചു. പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ത​ട​ഞ്ഞ് ഇ​ന്ത്യ​ൻ ഗോ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

എ​ട്ടാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ നേ​ടി​യ ന്യൂ​സി​ല​ൻ​ഡി​നെ എ​ട്ടാം മി​നി​റ്റി​ൽ സാം ​ലേ​ൻ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ മ​ന്ദീ​പ് സിം​ഗ് ഇ​ന്ത്യ​ക്കു സ​മ​നി​ല ന​ൽ​കി. സ​മ​നി​ല​യോ​ടെ ആ​ദ്യ പ​കു​തി പൂ​ർ​ത്തി​യാ​യി.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ലേ വി​വേ​ക് സാ​ഗ​ർ പ്ര​സാ​ദ് ഇ​ന്ത്യ​ക്ക് ലീ​ഡ് ന​ൽ​കി. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ തു​ട​ർ​ച്ച​യാ​യി പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ നേ​ടി ന്യൂ​സി​ല​ൻ​ഡ് സ​മ്മ​ർ​ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും ശ്രീ​ജേ​ഷി​നെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. നാ​ലാം ക്വാ​ർ​ട്ട​റി​ൽ സൈ​മ​ണ്‍ ചൈ​ൽ​ഡ് ഗോ​ൾ നേ​ടി ന്യൂ​സി​ല​ൻ​ഡി​നു സ​മ​നി​ല ന​ൽ​കി. ക​ളി തീ​രാ​ൻ ര​ണ്ടു മി​നി​റ്റ് ബാ​ക്കി​യി​രി​ക്കേ ല​ഭി​ച്ച പെ​നാ​ൽ​റ്റി കോ​ർ​ണ​ർ വ​ല​യി​ലാ​ക്കി ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് ഇ​ന്ത്യ​ക്കു ജ​യം ന​ല്കി.

ആ​​​​ദ്യ സ്വ​​​​ർ​​​​ണം ചൈ​​​​ന​​​​യ്ക്ക്

പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ലെ ആ​​​​ദ്യ സ്വ​​​​ർ​​​​ണം ചൈ​​​​ന സ്വ​​​​ന്ത​​​​മാ​​​​ക്കി. 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ മി​​​​ക്സ​​​​ഡ് ടീ​​​​മി​​​​ൽ ഷെ​​​​ങ് ലി​​​​ഹാ​​​​വോ-​​​​ഹു​​​​യാ​​​​ങ് യു​​​​ടി​​​​ങ് സ​​​​ഖ്യം 16-12ന് ​​​​ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച് സ്വ​​​​ർ​​​​ണം നേ​​​​ടി. ക​​​​സാ​​​​ഖി​​​​സ്ഥാ​​​​നാ​​​​ണു വെ​​​​ങ്ക​​​​ലം.


യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ലും ചൈ​​​​ന, കൊ​​​​റി​​​​യ, ക​​​​സാ​​​​ഖി​​​​സ്ഥാ​​​​ൻ ടീ​​​​മു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. ര​​​​ണ്ടാം സ്വ​​​​ർ​​​​ണ​​​​വും ചൈ​​​​ന സ്വ​​​​ന്ത​​​​മാ​​​​ക്കി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ സി​​​​ങ്ക്ര​​​​നൈ​​​​സ്ഡ് 3 മീ​​​​റ്റ​​​​ർ സ്പ്രിം​​​​ഗ്ബോ​​​​ർ​​​​ഡ് ഡൈ​​​​വിം​​​​ഗി​​​​ലാ​​ണു ചൈ​​​​ന​​​​യു​​​​ടെ ര​​​​ണ്ടാം സ്വ​​​​ർ​​​​ണം. യു​​​​എ​​​​സ്എ വെ​​​​ള്ളി​​​​യും ബ്രി​​​​ട്ട​​​​ൻ വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി.

ശ​​​​ര​​​​ത് ക​​​​മ​​​​ൽ ഇ​​​​ന്നി​​​​റ​​​​ങ്ങും

പാ​​​​രീ​​​​സ്: പു​​​​രു​​​​ഷ ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ് സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ശ​​​​ര​​​​ത് ക​​​​മ​​​​ൽ ഇ​​​​ന്നി​​​​റ​​​​ങ്ങും. ക​​​​മ​​​​ൽ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ സ്ലൊ​​​​വേ​​​​നി​​​​യ​​​​യു​​​​ടെ ഡെ​​​​നി കൊ​​​​സേ​​​​ളി​​​​നെ നേ​​​​രി​​​​ടും. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഹ​​​​ർ​​​​മീ​​​​ത് ദേ​​​​ശാ​​​​യി ജോ​​​​ർ​​​​ദാ​​​​ന്‍റെ സെ​​​​യ്ദ് അ​​​​ബോ യ​​​​മ​​​​നെ 4-0ന് ​​​​തോ​​​​ല്പി​​​​ച്ച് അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.