സ്ലോട്ടിന്റെ ലിവർപൂളിസം
Tuesday, September 3, 2024 1:55 AM IST
മാഞ്ചസ്റ്റർ: ലൂയിസ് ഡിയസിന്റെ ഇരട്ട ഗോൾ, മുഹമ്മദ് സലയുടെ ഒരു ഗോളും ചേർന്നപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 3-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ കാണികളുടെ മുന്നിൽ മുട്ടുകുത്തിച്ചു.
1975 നവംബറിൽ ബോബ് പെയ്സ്ലിക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ആദ്യ മത്സരം വിജയിക്കുന്ന ആദ്യത്തെ ലിവർപൂൾ പരിശീലകനെന്ന നേട്ടം ആർനെ സ്ലോട്ട് കൈവരിച്ചു.
കൂടാതെ 1936 നവംബറിൽ ജോർജ് കേയ്ക്കു ശേഷം യുണൈറ്റഡിനെ ആദ്യ എവേ മത്സരത്തിൽ തന്നെ തോൽപ്പിക്കുന്ന രണ്ടാമത്തെ പരിശീലകനെന്ന നേട്ടവും.