കായിക മന്ത്രി അർജന്റൈൻ ഫുട്ബോൾ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക്
Tuesday, September 3, 2024 11:30 PM IST
തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചയ്ക്കായി കായികമന്ത്രി വി. അബ്ദുറഹ്മാൻ ഇന്നു യാത്ര തിരിക്കും.
അർജന്റീനയിലെ പരിശീലന രീതികൾ ഉൾപ്പെടെയുള്ളവ കേരളത്തിൽ ലഭ്യമാക്കാൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണ് കായികമന്ത്രിയുടെ നേതൃത്വത്തിൽ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുന്നതെന്നു കായികമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്പെയ്നിലെ മാഡ്രിഡിൽവച്ചാണ് കൂടിക്കാഴ്ച.