സബലെങ്ക സെമിയിൽ
Thursday, September 5, 2024 12:00 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ ബെലാറൂസിന്റെ അരീന സബലെങ്ക സെമിയിൽ.
ഏഴാം സീഡായ ചൈനയുടെ സെങ് ഖ്വിൻവെന്നിനെ 6-1, 6-2നു കീഴടക്കിയാണ് സബലെങ്കയുടെ മുന്നേറ്റം. പൗല ബഡോസയെ 2-6, 5-7നു കീഴടക്കിയ അമേരിക്കയുടെ എമ്മ നവാരോയാണ് സെമിയിൽ സബലെങ്കയുടെ എതിരാളി.
സ്വരേവ് പുറത്ത്
പുരുഷ സിംഗിൾസിൽ വീണ്ടും അട്ടിമറി. നാലാം സീഡായ അലക്സാണ്ടർ സ്വരേവ് ക്വാർട്ടറിൽ പുറത്ത്. അമേരിക്കയുടെ 12-ാം സീഡ് താരം ടെയ്ലർ ഫ്രിറ്റ്സിനോടായിരുന്നു സ്വരേവിന്റെ തോൽവി. സ്കോർ: 7-6 (7-2), 3-6, 6-4, 7-6 (7-3).
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഇന്തോനേഷ്യയുടെ അൽദില സുത്ജ്യാദി കൂട്ടുകെട്ട് സെമി ഫൈനലിൽ പുറത്ത്. അമേരിക്കൻ സഖ്യമായ ടെയ്ലർ ടൗണ്‍സെൻഡ് - ഡോണൾഡ് യംഗ് കൂട്ടുകെട്ടിനോടാണ് ബൊപ്പണ്ണ സഖ്യം പരാജയം സമ്മതിച്ചത്. സ്കോർ: 6-3, 6-4.