രണ്ടാം ടെസ്റ്റിലും ജയിച്ച് പരന്പര 2-0നു ബംഗ്ലാദേശ് തൂത്തുവാരിയാണ് അപമാനത്തിനുള്ള മറുപടി പൂർത്തിയാക്കിയത്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്കോർ: പാക്കിസ്ഥാൻ 274, 172. ബംഗ്ലാദേശ് 262, 185/4.
ചരിത്ര നേട്ടം പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരന്പര ജയമാണിത്. മാത്രമല്ല, പാക് മണ്ണിൽ ബംഗ്ലാദേശ് പരന്പര നേടുന്നതും ഇതാദ്യം. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ മൂന്നാമതു മാത്രം വിദേശ പരന്പര നേട്ടവുമാണിത്.