ഇ​ന്ത്യ​ക്കു സ​മ​നി​ല
ഇ​ന്ത്യ​ക്കു സ​മ​നി​ല
Tuesday, September 3, 2024 11:30 PM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്കു സ​മ​നി​ല. മൗ​റീ​ഷ്യ​സി​നോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ ഇ​ന്ത്യ പി​രി​ഞ്ഞു. മൗ​റീ​ഷ്യ​സ് ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യെ സ​മ​നി​ല​യി​ല്‍ ത​ള​യ്ക്കു​ന്ന​ത്. മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മാ​നോ​ലോ മാ​ര്‍​ക്വേ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. 2024ല്‍ ​ആ​ദ്യ ജ​യം എ​ന്ന ല​ക്ഷ്യം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ പു​തി​യ പ​രി​ശീ​ല​ക​നാ​യ മാ​ര്‍​ക്വേ​സി​നും സാ​ധി​ച്ചി​ല്ല. നീ​ണ്ട 16 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്.


മ​ത്സ​ര​ത്തി​ല്‍ 65 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്രി​ച്ച​ത് ഇ​ന്ത്യ ആ​യി​രു​ന്നു. 10 ഷോ​ട്ട് പാ​യി​ച്ചെ​ങ്കി​ലും ഒ​രെ​ണ്ണ​മാ​ണ് ഓ​ണ്‍ ടാ​ര്‍​ഗ​റ്റ് ആ​യ​ത്. അ​ഞ്ചു കോ​ര്‍​ണ​ര്‍ നേ​ടി​യെ​ങ്കി​ലും ഒ​രെ​ണ്ണം പോ​ലും വ​ല​യി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്ച സി​റി​യ​യ്ക്ക് എ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.