ജ​​യ്പു​​ർ: 2025 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി രാ​​ഹു​​ൽ ദ്രാ​​വി​​ഡ് എ​​ത്തും. മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ സ​​ഞ്ജു സാം​​സ​​ണും രാ​​ഹു​​ൽ ദ്രാ​​വി​​ഡും രാ​​ജ​​സ്ഥാ​​ൻ ജ​​ഴ്സി​​യി​​ൽ ഒ​​ന്നി​​ക്കു​​ന്ന സീ​​സ​​ണ്‍ ആ​​യി​​രി​​ക്കും ഇ​​തോ​​ടെ 2025.

സ​​ഞ്ജു​​വാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ ക്യാ​​പ്റ്റ​​ൻ. ഇ​​ന്ത്യ​​ൻ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ എ​​ത്തി​​ച്ച​​തി​​നു പി​​ന്നാ​​ലെ ദേ​​ശീ​​യ പ​​രി​​ശീ​​ല​​ക​​ന്‍റെ കു​​പ്പാ​​യം ദ്രാ​​വി​​ഡ് അ​​ഴി​​ച്ചി​​രു​​ന്നു.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സു​​മാ​​യി ദ്രാ​​വി​​ഡ് ക​​രാ​​ർ ഒ​​പ്പു​​വ​​ച്ചെ​​ന്നും 2025 ഐ​​പി​​എ​​ൽ മെ​​ഗാ താ​​ര​​ലേ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നും റി​​പ്പോ​​ർട്ടു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 19 പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ മു​​ത​​ൽ ദ്രാ​​വി​​ഡി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു സ​​ഞ്ജു സാം​​സ​​ണ്‍. 2011, 2013 ഐ​​പി​​എ​​ൽ സീ​​സ​​ണു​​ക​​ളി​​ൽ രാ​​ജ​​സ്ഥാ​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ദ്രാ​​വി​​ഡ്. 2014, 2015 സീ​​സ​​ണു​​ക​​ളി​​ൽ ടീ​​മി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ, മെ​​ന്‍റ​​ർ സ്ഥാ​​ന​​ങ്ങ​​ളും വ​​ഹി​​ച്ചു.


2019ൽ ​​ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി ത​​ല​​വ​​നാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ടു. 2021ൽ ​​ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി. 2016-17 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ​​ഡെ​​വി​​ൾ​​സ് (ക്യാ​​പ്പി​​റ്റ​​ൽ​​സ്) മെ​​ന്‍റ​​റാ​​യും ഐ​​പി​​എ​​ല്ലി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ദേ​​ശീ​​യ ടീ​​മി​​ൽ ദ്രാ​​വി​​ഡി​​ന്‍റെ സ​​ഹാ​​യി​​യാ​​യി​​രു​​ന്ന വി​​ക്രം റാ​​ത്തോ​​ഡി​​നെ​​യും രാ​​ജ​​സ്ഥാ​​ൻ ക്യാ​​ന്പി​​ലെ​​ത്തി​​ച്ച​​താ​​യാ​​ണ് വി​​വ​​രം.

ശ്രീ​​ല​​ങ്ക​​ൻ മു​​ൻ​​താ​​രം കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യാ​​ണ് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് ക്രി​​ക്ക​​റ്റ്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​ല്ലാ​​തെ​​യാ​​ണ് രാ​​ജ​​സ്ഥാ​​ൻ ഇ​​റ​​ങ്ങി​​യ​​ത്.