സൂപ്പർ ലീഗ് കേരള നാളെ
Friday, September 6, 2024 12:08 AM IST
കൊച്ചി: കേരളത്തിന്റെ സ്വന്തം ആഭ്യന്തര ഫുട്ബോൾ പോരാട്ടമായ സൂപ്പർ ലീഗ് കേരളയ്ക്കു നാളെ കിക്കോഫ്.
കൊച്ചി ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിന് കൊച്ചി ഫോർക എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. നവംബർ 10നാണ് ഫൈനൽ. ആറു ടീമുകളാണ് 2024-25 സീസൺ സൂപ്പർ ലീഗ് കേരളയിൽ മാറ്റുരയ്ക്കുന്നത്.