സഞ്ജു ഇല്ല; ഡി 164നു പുറത്ത്
Friday, September 6, 2024 12:08 AM IST
അനന്ത്പുർ: പരിക്കേറ്റ് പുറത്തായ ഇഷാൻ കിഷന്റെ പകരക്കാരനായി ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ഡി ടീമിൽ സഞ്ജു സാംസൺ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
ഇന്ത്യ ഡി ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ സിക്ക് എതിരേ 164 റൺസിനു പുറത്ത്. ക്യാപ്റ്റന് ശ്രേയസ് അയ്യർ (9) നിരാശപ്പെടുത്തി. അക്സർ പട്ടേലാണ് (86) ടോപ് സ്കോറർ. മറുപടിയിൽ ഇന്ത്യ സി നാലിന് 91 റൺസ് നേടി.
ഇന്ത്യ എയ്ക്കെതിരേ ഇന്ത്യ ബി ഒന്നാം ദിനം ഏഴിന് 202 റൺസ് നേടി. മുഷീർ ഖാൻ (105 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കി.