യുഎഇ, ബഹ്റിന്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ഉറുഗ്വെ, അര്‍ജന്റീന, ബ്രിട്ടൻ, ഹംഗറി എന്നിങ്ങനെ 40 രാജ്യങ്ങളില്‍നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്.
തന്റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ലൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടപാതയാണ് മത്സരത്തില്‍ നിദയെ കാത്തിരിക്കുന്നത്.