കൊല്ലം കൊള്ളാം
Saturday, September 7, 2024 1:45 AM IST
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരേ കൊല്ലം സെയ്ലേഴ്സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 16.3 ഓവറിൽ 95 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 13.4 ഓവറിൽ രണ്ടു വിക്കറ്റിന് ലക്ഷ്യം കണ്ടു.
സ്കോർ: ആലപ്പി റിപ്പിൾസ് 16.3 ഓവറിൽ 95നു പുറത്ത്. കൊല്ലം സെയ്ലേഴ്സ്: 13.4 ഓവറിൽ രണ്ടിന് 96. സച്ചിൻ ബേബിയാണ് (40 റണ്‍സ് ) കൊല്ലത്തിന്റെ ടോപ് സ്കോറർ.