അട്ടിമറി...
Tuesday, September 3, 2024 1:55 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറി തുടർക്കഥയാകുന്നു. വനിതാ സിംഗിൾസിൽ നിലവിലെ ജേതാവായ അമേരിക്കയുടെ കൊക്കൊ ഗൗഫും പുറത്ത്.
അമേരിക്കയുടെ 13-ാം സീഡായ എമ്മ നവാരോയോടാണ് ഗൗഫ് പ്രീക്വാർട്ടറിൽ തോൽവി സമ്മതിച്ചത്. സ്കോർ: 3-6, 6-4, 3-6. രണ്ടാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക, ചൈനയുടെ ക്വിൻവെൻ സെങ്, പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് തുടങ്ങിയവർ ക്വാർട്ടറിൽ കടന്നു.