ഇന്ത്യക്കു മെഡൽ
Sunday, September 8, 2024 12:10 AM IST
പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് വീണ്ടും മെഡൽ. പുരുഷ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ ഇന്ത്യക്കായി ഹൊകതൊ സെമ വെങ്കലം സ്വന്തമാക്കി. 14.65 മീറ്റർ ഷോട്ട്പുട്ട് എറിഞ്ഞാണ് ഹൊകതൊ സെമ മെഡലണിഞ്ഞത്.
ഇറാന്റെ യാസിൻ ഖോസ്രാവി 15.96 മീറ്ററുമായി സ്വർണത്തിലെത്തി. ബ്രസീലിന്റെ പൗളിനൊ ഡസ് സാന്റോസിനാണ് (15.06) വെള്ളി.
ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 27 ആയി. ആറു സ്വർണം, ഒന്പതു വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകൾ. പാരീസ് പാരാലിന്പിക്സ് ഇന്നു സമാപിക്കും.