ഇ​​ന്ത്യ x ലങ്ക ഫൈ​​ന​​ൽ
ഇ​​ന്ത്യ x ലങ്ക ഫൈ​​ന​​ൽ
Saturday, July 27, 2024 4:18 AM IST
ധാം​​ബു​​ള്ള: ഏ​​ഷ്യ ക​​പ്പ് വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ. നാ​​ളെ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ശ്രീ​ല​ങ്ക​യാ​ണ് ആ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ.

ബം​​ഗ്ലാ​​ദേ​​ശ് വ​​നി​​ത​​ക​​ളെ ത​​ക​​ർ​​ത്താ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഏ​​ക​​പ​​ക്ഷീ​​യ മ​​ത്സ​​ര​​ത്തി​​ൽ 10 വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ സെ​​മി​​യി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 80/8 (20), ഇ​​ന്ത്യ 83/0 (11). നാ​​ല് ഓ​​വ​​റി​​ൽ 10 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഇ​​ന്ത്യ​​യു​​ടെ രേ​​ണു​​ക സിം​​ഗാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

ടോ​​സ് നേ​​ടി​​യ ബം​​ഗ്ലാ​​ദേ​​ശ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. 10.5 ഓ​​വ​​റി​​ൽ 33 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ അ​​ഞ്ചു വി​​ക്ക​​റ്റ് അ​​വ​​ർ​​ക്കു ന​​ഷ്ട​​പ്പെ​​ട്ടു. ആ​​ദ്യ മൂ​​ന്നു വി​​ക്ക​​റ്റും രേ​​ണു​​ക സിം​​ഗി​​നാ​​യി​​രു​​ന്നു. നാ​​ലാം ന​​ന്പ​​റാ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ നി​​ഗ​​ർ സു​​ൽ​​ത്താ​​ന​​യാ​​ണ് (51 പ​​ന്തി​​ൽ 32) ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി രേ​​ണു​​ക സിം​​ഗി​​നൊ​​പ്പം രാ​​ധ യാ​​ദ​​വും മൂ​​ന്നു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

ചെ​​റി​​യ സ്കോ​​റി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ 11 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി. ഷെ​​ഫാ​​ലി വ​​ർ​​മ 28 പ​​ന്തി​​ൽ 26 റ​​ണ്‍​സു​​മാ​​യും സ്മൃ​​തി മ​​ന്ദാ​​ന 39 പ​​ന്തി​​ൽ 55 റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

പാ​ക്കി​സ്ഥാ​നെ മൂ​ന്നു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 140/4 (20). ശ്രീ​ല​ങ്ക 141/7 (19.5).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.