നെ​ക്സ്റ്റ് ജ​ന്‍: കേ​ര​ള ടീം യു​കെ​യി​ലേ​ക്ക്
നെ​ക്സ്റ്റ് ജ​ന്‍: കേ​ര​ള ടീം  യു​കെ​യി​ലേ​ക്ക്
Saturday, July 27, 2024 4:18 AM IST
കൊ​​​ച്ചി: യു​​​കെ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് നെ​​​ക്സ്റ്റ് ജ​​​ന്‍ ക​​​പ്പി​​​ൽ‌ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന് മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി ടീം ​​​പ​​​ങ്കെ​​​ടു​​​ക്കും.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ന​​​ട​​​ക്കു​​​ന്ന ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ഇം​​​ഗ്ല​​​ണ്ട്, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ആ​​​സ്റ്റ​​​ണ്‍ വി​​​ല്ല, ക്രി​​​സ്റ്റ​​​ല്‍ പാ​​​ല​​​സ്, എ​​​വ​​​ര്‍​ട്ട​​​ണ്‍, ടോ​​​ട്ട​​​ന്‍​ഹാം ഹോ​​​ട്സ്പ​​​ര്‍ തു​​​ട​​​ങ്ങി​​​യ മു​​​ന്‍​നി​​​ര അ​​​ക്കാ​​​ദ​​​മി ടീ​​​മു​​​ക​​​ള്‍ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള റീ​​​ജ​​​ണ​​​ല്‍ ക്വാ​​​ളി​​​ഫ​​​യ​​​റി​​​ല്‍ പ​​ത്തു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 24 പോ​​​യി​​​ന്‍റു​​​മാ​​​യി മു​​​ത്തൂ​​​റ്റ് അ​​​ക്കാ​​​ദ​​​മി യോ​​​ഗ്യ​​​താ​​റൗ​​​ണ്ടി​​​ല്‍ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യി​​​രു​​​ന്നു.


കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ, മു​​​ത്തൂ​​​റ്റ് ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബ്ലൂ ​​​ജ​​​ഴ്‌​​​സി ന​​ട​​ൻ ഫ​​​ഹ​​​ദ് ഫാ​​​സി​​​ല്‍, മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ്, ഹ​​​ന്ന മു​​​ത്തൂ​​​റ്റ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ജോ​​​ര്‍​ജ് മു​​​ത്തൂ​​​റ്റ്, കേ​​​ര​​​ള ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​വാ​​​സ് മീ​​​രാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.