പ്രോട്ടീസ് ജയം
Saturday, June 22, 2024 12:27 AM IST
സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴു റൺസിന് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു.
സ്കോർ: ദക്ഷിണാഫ്രിക്ക 163/6 (20). ഇംഗ്ലണ്ട് 156/6 (20). സൂപ്പർ എട്ടിൽ പ്രോട്ടീസിന്റെ രണ്ടാം ജയമാണ്.