ധ്രുവ്-തനീഷ പുറത്ത്
Saturday, April 12, 2025 12:17 AM IST
നിങ്ബൊ (ചൈന): 2025 ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്കു വിരാമം. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാന സാന്നിധ്യങ്ങളായ ധ്രുവ് കപില-തനീഷ കാസ്ട്രൊ സഖ്യം മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ പുറത്തായി.
ലോക 18-ാം നമ്പറായ ധ്രുവ്-തനീഷ കൂട്ടുകെട്ട് അഞ്ചാം സീഡായ ഹോങ്കോംഗ്-ചൈന സഖ്യമായ താങ് ചുന്‍ മാന്‍-സെ യിംഗ് സൂയെറ്റിനോടാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടത്.
41 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 20-22, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി. ആദ്യ ഗെയിമില്‍ 8-0ന് ലീഡ് നേടിയശേഷമായിരുന്നു ധ്രുവ്-തനീഷ ജോഡിയുടെ വീഴ്ച.