ഗ്ലെന്‍ ഫിലിപ്പ്സ് പരിക്കേറ്റു പുറത്ത്
Sunday, April 13, 2025 1:26 AM IST
അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്പ്സ് പരിക്കേറ്റ് പുറത്ത്. 2025 സീസണില്‍ ഇനി ഗ്ലെന്‍ ഫിലിപ്പ്സ് കളിക്കില്ല. ഞരമ്പിനേറ്റ പരിക്കാണ് ന്യൂസിലന്‍ഡ് താരത്തിന്റെ പുറത്താകലിനു കാരണം.
ഹൈദരാബാദിന് എതിരേ ഈ മാസം ആറിനു നടന്ന മത്സരത്തിലായിരുന്നു ഫിലിപ്പ്സിനു പരിക്കേറ്റത്. സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി മൈതാനത്ത് എത്തുകയായിരുന്നു.
ഇതോടെ 2025 സീസണിൽ ഗുജറാത്ത് ക്യാന്പിൽനിന്നു പുറത്തുപോകുന്ന വിദേശ താരങ്ങളുടെ എണ്ണം രണ്ടായി. നേരത്തേ വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാഡ സ്വദേശത്തേക്കു മടങ്ങിയിരുന്നു.