സല ലിവർപൂളിൽ തുടരും
Saturday, April 12, 2025 12:17 AM IST
ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സല ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സിയുമായുള്ള കരാർ രണ്ടു വർഷത്തേക്കുകൂടി പുതുക്കി.
2027 ജൂണ്‍ 22 വരെ ക്ലബ്ബിനൊപ്പം നിൽക്കാൻ മുപ്പത്തിരണ്ടുകാരനായ സല കരാർ ഒപ്പിട്ടു. ലിവർപൂളിനായി 243 ഗോളും 394 അസിസ്റ്റും സല ഇതുവരെ നടത്തിയിട്ടുണ്ട്.
അതേസമയം, ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, വിർജിൽ വാൻ ഡിക്ക് എന്നിവരുടെ കരാറുകൾ ഈ സീസണോടെ അവസാനിക്കും. ഇരുവർക്കും ലിവർപൂൾ കരാർ പുതുക്കി നൽകുമെന്നാണ് സൂചന.