പ​​ട്യാ​​ല: ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ജാ​​വ​​ലി​​ന്‍​ത്രോ താ​​രം ഡി.​​പി. മ​​നു​​വി​​ന് ഉ​​ത്തേ​​ജ​​ക മ​​രു​​ന്നു പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്നു വി​​ല​​ക്ക്.

ദേ​​ശീ​​യ ആന്‍റി ഡോപ്പിംഗ് ഏ​​ജ​​ന്‍​സി (വാ​​ഡ) നാ​​ലു വ​​ര്‍​ഷ​​ത്തേ​​ക്കാ​​ണ് വി​​ല​​ക്ക് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 2023 ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ല്‍ ജേ​​താ​​വാ​​ണ് മ​​നു.