ഇഞ്ചുറി പറ്റാതെ സെർബിയ മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് സിയിൽ സ്ലൊവേനിയയും സെർബിയയും 1-1 സമനിലയിൽ പിരിഞ്ഞു. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കേയായിരുന്നു സെർബിയയുടെ സമനില.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 69-ാം മിനിറ്റിൽ സാൻ കർണിക്നിക് സ്ലൊവേനിയയെ മുന്നിലെത്തിച്ചു. എന്നാൽ, ലൂക്ക ജോവിച്ച് (90+5’) സെർബിയയെ രക്ഷിച്ചു. ഗ്രൂപ്പിൽ സ്ലൊവേനിയയുടെ രണ്ടാമത്തെ സമനിലയാണ്. ആദ്യമത്സരത്തിൽ സെർബിയ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.