ഷ​​ക്കീ​​ബ് വി​​ര​​മി​​ച്ചു
ഷ​​ക്കീ​​ബ് വി​​ര​​മി​​ച്ചു
Friday, September 27, 2024 12:17 AM IST
കാ​​ണ്‍​പു​​ർ: ബം​​ഗ്ലാ​​ദേ​​ശ് സൂ​​പ്പ​​ർ ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ചു. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ഇ​​ന്നാ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം ഷ​​ക്കീ​​ബ് ഇ​​ന്ന​​ലെ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ച്ച​​ത്. മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ഷ​​ക്കീ​​ബ് ടെ​​സ്റ്റി​​ൽ​​നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ൽ തീ​​യ​​തി​​യും പ്ര​​ഖ്യാ​​പി​​ച്ചു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ഹോം ​​ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യോ​​ടെ രാ​​ജ്യാ​​ന്ത​​ര റെ​​ഡ് ബോ​​ൾ ക്രി​​ക്ക​​റ്റി​​നോ​​ടും വി​​ട​​പ​​റ​​യു​​മെ​​ന്നും ഷ​​ക്കീ​​ബ് അ​​റി​​യി​​ച്ചു. 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ശേ​​ഷ​​മാ​​യി​​രി​​ക്കും 50 ഓ​​വ​​ർ വേ​​ദി​​യി​​ൽ​​നി​​ന്ന് ഷ​​ക്കീ​​ബ് വി​​ര​​മി​​ക്കു​​ക എ​​ന്നാ​​ണു സൂ​​ച​​ന.


ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റു​​ള്ള ബൗ​​ള​​രാ​​ണ് ഷ​​ക്കീ​​ബ്. ലോ​​ക​​ക​​പ്പി​​ൽ 43 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 50 വി​​ക്ക​​റ്റ് ഈ ​​ഇ​​ടം​​കൈ സ്പി​​ന്ന​​റി​​നു​​ണ്ട്.

ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി 129 ട്വ​​ന്‍റി-20​​യി​​ൽ ഇ​​റ​​ങ്ങി. 13 അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 2551 റ​​ണ്‍​സ് നേ​​ടി, 149 വി​​ക്ക​​റ്റും ഉ​​ണ്ട്. 70 ടെ​​സ്റ്റി​​ൽ 242 വി​​ക്ക​​റ്റും 4600 റ​​ണ്‍​സും നേ​​ടി. 247 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 317 വി​​ക്ക​​റ്റും 7570 റ​​ണ്‍​സും സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.