പ​ഞ്ചാ​ബി ഡാ​ൻ​സ്
പ​ഞ്ചാ​ബി ഡാ​ൻ​സ്
Wednesday, September 25, 2024 11:52 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യു​ടെ വി​ജ​യ നൃ​ത്തം വീ​ണ്ടും. ഹോം ​മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി 2-0നു ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.

2024-25 സീ​സ​ണി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു മൂ​ന്നു ജ​യ​ത്തോ​ടെ ഒ​ന്പ​തു പോ​യി​ന്‍റു​മാ​യി പ​ഞ്ചാ​ബ് ലീ​ഗ് ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്തും എ​ത്തി.


എ​സ​ക്കി​യേ​ൽ വി​ഡാ​ലി​ന്‍റെ (35’) ഗോ​ളി​ലൂ​ടെ പ​ഞ്ചാ​ബ് എ​ഫ്സി ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഫി​ലി​പ്പ് മി​ർ​സ്ജാ​ക്കി​ന്‍റെ (71’) വ​ക​യാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ. ലി​യാ​ൻ​ഡ​ർ ഡി​കു​ൻ​ഹ (78’) ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ന്‍റെ അം​ഗ​ബ​ലം പ​ത്തായി ചു​രു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.